Connect with us

Kerala

ശ്രീധരന്‍ പിള്ളക്ക് വധഭീഷണി; പാര്‍ട്ടി ഓഫീസിലേക്ക് ഭീഷണിക്കത്ത്

Published

|

Last Updated

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്ക് വധഭീഷണി. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി ഓഫീസിലേക്ക് ഭീഷണിക്കത്ത് വന്നിരുന്നു. ഡിജിപിക്ക് പരാതി നല്‍കിയിട്ടും പോലീസ് ഇതിനെ ലാഘവത്തോടെ കാണുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. പൊലീസിന്റെ കൈയേറ്റത്തിന്റെ ഭാഗമായാണ് ശിവദാസന്‍ എന്ന ഭക്തന്‍ മരിച്ചതെന്നും ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.