Connect with us

International

അമേരിക്കയില്‍ വെടിവെപ്പ്: എട്ട് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ സിനഗോഗിലുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പിറ്റ്‌സ്ബര്‍ഗ് നഗരത്തിലുള്ള സിനഗോഗില്‍ പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയാണ് സംഭവം. സിനഗോഗിനുള്ളില്‍ കയറിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ പോലീസ് കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു. പ്രാര്‍ഥനാ സമയം ആയതിനാല്‍ സിനഗോഗില്‍ നിരവധി പേര്‍ ഉണ്ടായിരുന്നു. വെടിവെക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.