Connect with us

National

സ്ത്രീധനം നല്‍കാത്തത്തിന് വിവാഹത്തില്‍നിന്നും പിന്‍മാറി; വരന്റെ തല പാതി മൊട്ടയടിച്ചു

Published

|

Last Updated

ലക്‌നൗ: സ്ത്രീധനം നല്‍കാത്തതിന് വിവാഹത്തില്‍നിന്നും പിന്‍മാറിയ വരന്റെ തല പാതി മൊട്ടയടിച്ചു. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം.

വിവാഹത്തിന് അഞ്ച് ദിവസം മുമ്പ് സ്ത്രീധനമായി മോട്ടോര്‍ സൈക്കിളും സ്വര്‍ണ മാലയും ആവശ്യപ്പെട്ടുവെന്നും എന്നാല്‍ തങ്ങള്‍ക്ക് അത് നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ വരന്‍ കല്യാണത്തില്‍നിന്നും പിന്‍മാറുകയായിരുന്നുവെന്ന് വധുവിന്റെ മുത്തശ്ശി പറഞ്ഞു. എന്നാല്‍ വരന്റെ തല മൊട്ടയടിച്ചത് ആരാണെന്ന് തങ്ങള്‍ക്കറിയില്ലെന്നും അവര്‍ പറഞ്ഞു.