Connect with us

Kerala

കുറ്റക്കാരനെന്ന് കണ്ടാല്‍ ശശിയെ കാത്തിരിക്കുന്നത് കര്‍ശന നടപടികളെന്ന് സൂചന; ചുമതലകളില്‍നിന്നും മാറിനില്‍ക്കാന്‍ നിര്‍ദേശം

Published

|

Last Updated

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പികെ ശശി എംഎല്‍എ കടുത്ത നടപടികള്‍ക്ക് വിധേയനാകേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് .

അന്വേഷണം തീരുംവരെ പാര്‍ട്ടി ചുമതലകളില്‍നിന്നും മാറി നില്‍ക്കാന്‍ നേത്യത്വം ശശിയോട് നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ സിഐടിയു ജില്ലാ പ്രസിഡന്റായ ശശി തല്‍സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമെന്ന അഭിപ്രായമാണ് സിപിഎം ദേശീയ നേത്യത്വത്തിനുള്ളത്. മുഖ്യമന്ത്രി പിണറാി വിജയനും ഇതേ നിലപാട് സ്വീകരിച്ചതായാണ് വിവരം.

ശശിക്കെതിരായ പരാതി അന്വേഷിക്കുന്ന രണ്ടംഗ സമതി ഈ മാസം തന്നെ അന്വേഷണം പൂര്‍ത്തിയാക്കും. ഈ സമതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ശശിക്കെതിരായ നടപടി. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിതന്നെ നേരിടേണ്ടിവരും ശശി

Latest