വീണ്ടും കൂപ്പുകുത്തി രൂപ; വിനിമയ മൂല്യം 72.05 ആയി

Posted on: September 6, 2018 2:44 pm | Last updated: September 6, 2018 at 2:44 pm

ന്യൂഡല്‍ഹി: രൂപയുടെ വിനിമയ മൂല്യം തുടര്‍ച്ചയായി ഇടിയുന്നു. ഡോളറിനെതിരെ വിനിമയ മൂല്യം 29 പൈസ ഇടിഞ്ഞ് 72.05ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം മാത്രം രണ്ട് ശതമാനമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായത്.

ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയുടെ വിലിയിടിവിന് കാരണം. വിലിയിടിവ് തുടര്‍ന്നാല്‍ ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്.