Connect with us

Health

കുട്ടികളിലെ ബധിരത

Published

|

Last Updated

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം, ലോകത്ത് 36 കോടി പേര്‍ കേള്‍വിക്കുറവ് അനുഭവിക്കുന്നു. ഇവരില്‍ 3.2 കോടിയോളം കുട്ടികളാണ്. ആയിരം ശിശുക്കളില്‍ അഞ്ച് പേര്‍ ബധിരരായാണ് ജനിക്കുന്നത്. ഇതില്‍ 60 ശതമാനം തടയാന്‍ സാധിക്കുന്ന (ുൃല്‌ലിമേയഹല) കേള്‍വിക്കുറവാണ്. നവജാത ശിശു മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ള പ്രായമാണ് ആരോഗ്യമേഖലയില്‍ കുട്ടികളായി പരിഗണിക്കുന്നത്. വളരെ ചെറിയ കുട്ടികള്‍ക്ക് അനുഭവിക്കുന്നതെന്താണെന്ന് പറയാനോ മറ്റുള്ളവരെ ധരിപ്പിക്കാനോ കഴിയില്ല. പ്രത്യേകിച്ച് കേള്‍വിക്കുറവ് പോലുള്ള “വേദനയില്ലാത്ത രോഗങ്ങള്‍” കണ്ടുപിടിക്കാനും നേരത്തെ ചികിത്സ ലഭ്യമാക്കാനും രക്ഷിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുമുണ്ട്.

കേള്‍വിക്കുറവ് പ്രധാനമായും രണ്ട് തരമാണ്. 1. കേള്‍വിയുടെ നാഡികളെ ബാധിക്കുന്നവ. 2. ഉള്‍ക്കാതിലേക്ക് ശബ്ദം കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്ന പുറംകാതിലോ നടുക്കാതിലോ ഉള്ള രോഗങ്ങള്‍. ഇതില്‍ രണ്ടാമത്തെ വിഭാഗം വിദഗ്ധ ചികിത്സ കൊണ്ട് പൂര്‍ണമായും മാറ്റാന്‍ സാധിക്കുന്നവയാണ്. എന്നാല്‍, ആദ്യത്തെത് പൂര്‍ണമായും ചികിത്സിച്ച് മാറ്റാന്‍ സാധിക്കില്ലെങ്കിലും നേരത്തെ കണ്ടുപിടിച്ച് പരിഹാരം കാണല്‍, കുട്ടികളുടെ സംസാര വളര്‍ച്ചക്കും ബുദ്ധിവികാസമടക്കമുള്ള പൊതുവായ വളര്‍ച്ചക്കും അത്യന്താപേക്ഷിതമാണ്.

പൊതുവായ കാരണങ്ങളും പരിഹാരങ്ങളും

1. ജന്മനായുള്ള കേള്‍വിക്കുറവ്: ചെവിയുടെ വളര്‍ച്ചയില്‍ വരുന്ന പ്രശ്‌നങ്ങളാണ് പ്രധാന കാരണം. ശ്രവണനാഡി വളരാതിരിക്കുക, ഗര്‍ഭാവസ്ഥയില്‍ അമ്മക്കുണ്ടാകുന്ന മഞ്ഞപ്പിത്തം, ജര്‍മന്‍ മീസല്‍സ്, റുബെല്ല, ചിക്കന്‍പോക്‌സ് തുടങ്ങിയ അസുഖങ്ങള്‍ കാരണം കാതിലെത്തുന്ന ശബ്ദങ്ങളെ ഇലക്ട്രിക്കല്‍ കണങ്ങളാക്കി മാറ്റുന്ന കോക്ലിയ (രീരവഹലമ) എന്ന ഭാഗത്ത് ഉണ്ടാകുന്ന ക്ഷതം എന്നിവയാണ് പ്രധാന കാരണങ്ങള്‍. നടുക്കാതിലെ ശ്രവണ അസ്ഥികള്‍ ഉറച്ചുപോകല്‍ (ഇഛഎ), നടുക്കാതില്‍ ചേറ് പോലുള്ള ഒരു പദാര്‍ഥം അടിഞ്ഞുചേരല്‍, പാടയിലെ പ്രശ്‌നങ്ങള്‍, പുറംകാതിന്റെ വളര്‍ച്ചക്കുറവ് എന്നിവ മറ്റ് കാരണങ്ങളാണ്.
പരിഹാരങ്ങള്‍: ജന്മനായുള്ള വൈകല്യങ്ങള്‍ക്ക് കേള്‍വിക്കുറവിന്റെ തോതനുസരിച്ച് ശ്രവണസഹായികള്‍, കോക്ലിയാര്‍ ഇംപ്ലാന്റ്, ബ്രൈന്‍സ്റ്റം ഇംപ്ലാന്റ്, ഓപറേഷനുകള്‍ തുടങ്ങിയവയാണ് പരിഹാരങ്ങള്‍. ചെലവേറിയ ചികിത്സാ രീതികളാണെങ്കിലും ഇതല്ലാതെ മറ്റ് പരിഹാര മാര്‍ഗങ്ങളില്ല. മൂന്ന് വയസ്സിന് മുമ്പ് (സംസാരം വളരുന്ന പ്രായം) ചെയ്താല്‍ മാത്രമെ നല്ല ഫലം ലഭിക്കുകയുള്ളൂ.

2. ജനനശേഷം ഉണ്ടാകുന്നവ പുറംകാതിലെ രോഗങ്ങള്‍: അടിഞ്ഞുകൂടുന്ന ചെവിക്കായം, അണുബാധ എന്നിവ സാധാരണയായി കേള്‍വിക്കുറവുണ്ടാക്കുന്നു. ബഡ്‌സ് ഉപയോഗം കാരണമാകുന്നതായി കണ്ടിട്ടുണ്ട്. അല്‍പ്പദിവസത്തെ തുള്ളിമരുന്ന് പ്രയോഗത്തിന് ശേഷം ഒരു ഇ എന്‍ ടി ഡോക്ടറെ കണ്ട് വൃത്തിയാക്കിയാല്‍ പൂര്‍ണമായും കേള്‍വി തിരിച്ചുലഭിക്കും.

കര്‍ണപുടങ്ങളിലുണ്ടാകുന്ന ദ്വാരം, അണുബാധ എന്നിവ കുട്ടികളില്‍ കാണപ്പെടാറുണ്ട്. കൃത്യമായ മരുന്ന് ഉപയോഗം, വെള്ളം തട്ടാതെ സൂക്ഷിക്കല്‍, മറ്റ് കഫക്കെട്ട് പോലെയുള്ള അനുബന്ധ രോഗങ്ങള്‍ കൂടി ചികിത്സിക്കല്‍ എന്നിവയാണ് പരിഹാരമാര്‍ഗങ്ങള്‍.

നടുക്കാതിലെ രോഗങ്ങള്‍

അണുബാധ (മീൊ): കുട്ടികളിലെ കേള്‍വിക്കുറവിനും ശക്തമായ ചെവിവേദനക്കും കാരണമാകുന്ന രോഗമാണിത്. മൂക്കടപ്പ്, കഫക്കെട്ട് എന്നിവയാണ് പ്രധാന കാരണങ്ങള്‍. ശക്തമായ വേദനയും കരച്ചിലും കാരണം ഇത് നേരത്തെ കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിക്കാറുണ്ട്. എന്നാല്‍, രക്ഷിതാക്കളുടെ അശ്രദ്ധ കാരണം ചികിത്സ പൂര്‍ത്തീകരിക്കാതിരിക്കുന്നത് കൊണ്ട് പലപ്പോഴും കൂടെക്കൂടെ വരും.
നീര്‍ക്കെട്ട് (ഛങഋ): നടുക്കാതില്‍ കട്ടിയുള്ള പശ പോലുള്ള നീര്‍ അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണിത്. കേള്‍വിക്കുറവ്, പഠനവൈകല്യങ്ങള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. വേദന ഇല്ലാത്തതിനാല്‍ വളരെ വൈകിയാണ് കണ്ടുപിടിക്കാന്‍ സാധിക്കുക. മൂക്കിനെ ബാധിക്കുന്ന അലര്‍ജി, അഡിനോയിഡ് ഗ്രന്ഥിവീക്കം, കിടന്ന് മുലയൂട്ടല്‍ എന്നിവയാണ് പ്രധാന കാരണങ്ങള്‍. മൂന്ന് മാസം മുതല്‍ ആറ് മാസം വരെ മരുന്നു കൊടുത്തുള്ള ചികിത്സയില്‍ പരിഹാരമായില്ലെങ്കില്‍, ചെവിനീര് കുത്തിയെടുത്ത് വെന്റിലേഷന്‍ ട്യൂബ് ഇടുന്ന ഓപറേഷന്‍ ആവശ്യമായി വരും. മൂക്കിലൂടെയുള്ള ശ്വാസോച്ഛാസത്തിന് തടസ്സമാകുന്ന വിധമുള്ള അഡിനോയിഡ് ഗ്രന്ഥി വീക്കം ഉണ്ടെങ്കില്‍ അതും നീക്കം ചെയ്യണം.

ശ്രവണാസ്ഥികളിലെ രോഗങ്ങള്‍ സാധാരണയല്ലെങ്കിലും കുട്ടികളില്‍ കാണാറുണ്ട്. അതുപോലെ പാടയിലെ ദ്വാരത്തോടൊപ്പം നടുക്കാതിലെ വിട്ടുമാറാത്ത അണുബാധയും (രീൊ) ചെളി അടിഞ്ഞുകൂടലും (രവീഹലേെലമീോമ) കുട്ടികളിലും കാണാറുണ്ട്. ഇക്കാരണങ്ങളാല്‍ ശ്രവണാസ്ഥികള്‍ക്ക് ക്ഷതം, ഉള്‍ക്കാതിനെ ബാധിക്കുന്ന സ്ഥിരമായ കേള്‍വിക്കുറവ്, തലച്ചോറിലെ അണുബാധ, മുഖം കോടിപ്പോകുന്ന അസുഖങ്ങള്‍ തുടങ്ങിയവയും ഉണ്ടായേക്കാം. ഇവ മരുന്ന് കൊണ്ട് പരിഹാരമായില്ലെങ്കില്‍ ശസ്ത്രക്രിയയിലൂടെ ചികിത്സിച്ച് പൂര്‍ണമായും ഭേദമാക്കണം.

വെടിക്കെട്ട്, ഉച്ചത്തിലുള്ള പാട്ടും വാദ്യോപകരണങ്ങളുടെ ഉപയോഗവും, വാഹനങ്ങളുടെ ഹോണ്‍ തുടങ്ങിയ ശബ്ദമലിനീകരണങ്ങളാല്‍ ശ്രവണനാഡിയെ ബാധിക്കുന്ന കേള്‍വിക്കുറവ് കുട്ടികളിലും കാണാറുണ്ട്. ചികിത്സ പ്രയാസമായ ഇത്തരം അവസ്ഥ വരാതിരിക്കാനുള്ള മുന്‍കരുതല്‍ വേണം.

ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

1. കുട്ടികളിലെ കേള്‍വിയെ സംബന്ധിച്ച ചെറിയ സംശയങ്ങള്‍ പോലും അവഗണിക്കാതിരിക്കുക.
2. നേരത്തെ തന്നെ വിദഗ്ധ ചികിത്സ നല്‍കുക.
3. കുറുക്കുവിദ്യകള്‍ തേടി കേള്‍വിക്കുറവുള്ള കുട്ടികള്‍ക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യത നഷ്ടപ്പെടുത്താതിരിക്കുക.
4. ചികിത്സകള്‍ പൂര്‍ത്തീകരിക്കുകയും ഡോക്ടറെ കണ്ട് അസുഖം മാറി എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
5. ബഡ്‌സ്, ചെപ്പിത്തോണ്ടി, നാടന്‍മുറകള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കുക.
6. കിടന്ന് മുലയൂട്ടുന്നത് ഒഴിവാക്കുക.
7. കാഴ്ചക്കുറവിന് കണ്ണട പരിഹാരമാണെന്ന പോലെയാണ് കേള്‍വിക്കുറവിന് ശ്രവണ സഹായി എന്ന് മനസ്സിലാക്കുക. സമൂഹം അതിനെ ഉള്‍ക്കൊള്ളുക.
8. അലര്‍ജി ചികിത്സിക്കുക.
9. അമിതമായ ശബ്ദമലിനീകരണം, ഹെഡ്‌ഫോണ്‍, ഹോംതിയേറ്റര്‍ എന്നിവ ഒഴിവാക്കുക.
10. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും കൃത്യസമയത്ത് കുത്തിവെപ്പെടുക്കുക.
11. ജനിച്ചയുടനെ കുട്ടികളുടെ ശ്രവണശേഷി പരിശോധിക്കുക. (ഛഅഋ എളുപ്പവും വേദന ഇല്ലാത്തതുമായ പരിശോധനാരീതിയാണ്.)
12. ചെവിയടപ്പോ അണുബാധയോ കേള്‍വിക്കുറവോ അനുഭവപ്പെട്ടാല്‍ ഉടനെ ഇ എന്‍ ടി ഡോക്ടറെ കണ്ട് ചികിത്സ തേടുക.
.

(എം ബി ബി എസ്, ഡി എല്‍ ഒ, ഡി എന്‍ ബി (ഇ എന്‍ ടി)) ഇ എന്‍ ടി, ഹെഡ് & നെക്ക് സര്‍ജന്‍ ഇഖ്‌റ ഹോസ്പിറ്റല്‍, അസന്റ് ഇ എന്‍ ടി ഹോസ്പിറ്റല്‍, കോഴിക്കോട്.

---- facebook comment plugin here -----

Latest