കോടതി ചേംബറിനുള്ളില്‍വെച്ച് ജഡ്ജിക്ക് പാമ്പ് കടിയേറ്റു

Posted on: September 5, 2018 1:13 pm | Last updated: September 5, 2018 at 3:25 pm

നവി മുംബൈ: കോടതി പ്രവര്‍ത്തിക്കവെ ചേംബറിനുള്ളില്‍വെച്ച് ജഡ്ജിക്ക് പാമ്പ് കടിയേറ്റു. പനവേല്‍ കോടതിയിലെ ഫസ്റ്റ്ക്ലാസ് മജസിട്രേറ്റ് കോടതി ചേംബറില്‍ ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സി പി കാഷിദിനാണ് പാമ്പുകടിയേറ്റത്.

വിഷമില്ലാത്ത പാമ്പാണ് ജഡ്ജിയെ കടിച്ചതെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വൈകിട്ടോടെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും പനവേല്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.മനോജ് ഭുജ്ബാല്‍ പറഞ്ഞു . പാമ്പ് പിടുത്തക്കാരനെ വിളിച്ചു വരുത്തി ഈ പാമ്പിനെ പിടികൂടിയ ശേഷം കാട്ടില്‍ വിട്ടയച്ചു. പഴയ കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ ഇതുവരെ ജഡ്ജി പരാതിപ്പെട്ടിട്ടില്ലെന്ന് സ്ഥലത്തെത്തിയ പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് ചവാന്‍ പറഞ്ഞു.