Connect with us

Kerala

നെടുമ്പാശ്ശേരി വിമാനത്താവളം വീണ്ടും പ്രവര്‍ത്തനസജ്ജമായി; ആദ്യ വിമാനമിറങ്ങി

Published

|

Last Updated

കൊച്ചി: പ്രളയത്തെത്തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും സര്‍്‌വീസുകള്‍ പുനരാരംഭിച്ചു. ഉച്ചക്ക് രണ്ട് മണിയോടെ അഹമ്മദാബാദില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് പ്രവര്‍ത്തനസജ്ജമായ വിമാനത്താവളത്തില്‍ ആദ്യം ഇറങ്ങിയത്. 30 വിമാനങ്ങള്‍കൂടി ഇന്ന് ഇവിടെയിറങ്ങും. വൈകിട്ടോടെ അന്താരാഷ്ട്ര സര്‍വീസുകളടക്കം 33 വിമാനങ്ങള്‍ ഇവിടെനിന്നും പറന്നുയരും. ആഗസ്റ്റ് 15മുതലാണ് ഇവിടെനിന്നുള്ള സര്‍വീസുകള്‍ തടസപ്പെടുന്നത്.

പ്രളയജലം ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് വിമാനത്താവളത്തിന് 300 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ആയിരത്തോളം ജീവനക്കാരുടെ കഠിന പ്രയത്‌നത്തിനൊടുവിലാണ് ഇപ്പോള്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. കേടായ സിഗ്നല്‍ ലൈറ്റുകളെല്ലാം പുനസ്ഥാപിച്ചിട്ടുണ്ട്. കണ്‍വെയര്‍ ബെല്‍റ്റുകളും സ്‌കാനിംഗ് മെഷീനുകളും റിപ്പയര്‍ ചെയ്ത് ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്.

Latest