Connect with us

Ongoing News

നാസയുടെ 'കളി' സൂര്യനോടും; പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശനിയാഴ്ച വിക്ഷേപിക്കും

Published

|

Last Updated

ഫ്‌ളോറിഡ: സൂര്യനെ ലക്ഷ്യമാക്കിയുള്ള നാസയുടെ ചരിത്ര ദൗത്യത്തിന് തുടക്കമാകുന്നു. സൂര്യന്റെ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിനായി നിര്‍മിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഉപഗ്രഹം ശനിയാഴ്ച കുതിച്ചുയരുമെന്ന് നാസ വ്യക്തമാക്കി. നാസയുടെ സ്വപ്്‌ന പദ്ധതികളിലൊന്നാണിത്. സൂര്യന്റെ പുറം പാളിയായ കൊറോണയിലേക്കിറങ്ങി വിവരങ്ങള്‍ ശേഖരിക്കാനാണ് നാസ ലക്ഷ്യമിടുന്നത്.
ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു നക്ഷത്രത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിനായി ഒരുക്കിയ ദൗത്യത്തിന് 1.5 ബില്യണ്‍ (ലക്ഷം കോടി രൂപ) ഡോളറാണ് ചെലവിട്ടത്.

Q: How do you send a spacecraft to the Sun without it burning up?

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുകയെന്ന് നാസ അറിയിച്ചു.
ആകെ 65 മിനുട്ട് ദൈര്‍ഘ്യം കണക്കാക്കുന്ന വിക്ഷേപണം പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ 03:33നാണ് നടക്കുക. കാലാവസ്ഥ 70 ശതമാനം അനുകൂലമാണെന്നും നാസ അറിയിച്ചിട്ടുണ്ട്. സൂര്യന്റെ അന്തരീക്ഷമായ കൊറോണയുടെ രഹസ്യങ്ങളേക്കുറിച്ച് പഠനം നടത്തുകയാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ പ്രാഥമിക ലക്ഷ്യം.

The Parker Solar Probe will help scientists learn more about the solar wind, an exotic stew of magnetic forces, plasma and particles. @NASASun pic.twitter.com/5jkO1sUNUN

സൂര്യന്റെ ഉപരിതലത്തേക്കാള്‍ 300 ഇരട്ടി താപനിലയുള്ള കൊറോണയില്‍ വീശിയടിക്കുന്ന പ്ലാസ്മ, ഊര്‍ജ തരംഗങ്ങള്‍, സൗരക്കാറ്റ് എന്നിവ ഭൂമിയുടെ പ്രവര്‍ത്തന ക്രമത്തേയും ബാധിക്കുന്നുണ്ട്. സൂര്യനില്‍ നിന്ന് 70 ലക്ഷം കിലോ മീറ്റര്‍ അകലെ നിന്ന് ഭൂമയിലേക്ക് അയക്കുന്ന ചിത്രങ്ങളും വിവരങ്ങളും സൂര്യാന്തരീക്ഷത്തെ കുറിച്ചുള്ള വിശദപഠനങ്ങള്‍ക്ക് വഴി തുറക്കും.

2014ല്‍ ആദ്യമായി പ്രഖ്യാപിച്ച പദ്ധതിയുടെ പേര് സോളാര്‍ പ്രോബ് പ്ലസ് എന്നായിരുന്നു. പിന്നീട് ചിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ ഊര്‍ജതന്ത്രജ്ഞന്‍ യുഗിന്‍ പാര്‍കറിന്റെ ആദരസൂചകമായി പദ്ധതി പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന് പുനര്‍നാമകരണം ചെയ്തു. വാഹനത്തില്‍ സജ്ജീകരിച്ചിട്ടുള്ള അഞ്ച് പ്രത്യേക ഉപകരണങ്ങളുപയോഗിച്ചാണ് കൊറോണയുടെ വിവരങ്ങള്‍ ശേഖരിക്കുക.

---- facebook comment plugin here -----

Latest