Connect with us

National

റാഞ്ചിയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

Published

|

Last Updated

റാഞ്ചി: ഡല്‍ഹി ബുരാരിയിലെ കൂട്ട ആത്മഹത്യാ സംഭവത്തിന് പിറകെ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ദീപക് ജാ, ഇദ്ദേഹത്തിന്റെ ഭാര്യ, മാതാപിതാക്കള്‍, ്അഞ്ച് വയസുള്ള മകള്‍, ഒന്നര വയസുള്ള മകന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ദീപകും കുടുംബവും ബീഹാറിലെ ഭഗല്‍പൂരില്‍നിന്നും റാഞ്ചിയിലേക്ക് കുടിയേറിയതാണ്. വാടക വീട്ടിലാണ് കുടുംബം കഴിഞ്ഞു വന്നത്. സാമ്പത്തിക പ്രയാസത്താല്‍ കുടുംബം ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല.

Latest