Connect with us

Kerala

പൗരത്വ രജിസ്‌ട്രേഷന്‍ കരട് പട്ടിക പുറത്ത്: അസമില്‍ 40 ലക്ഷം പേര്‍ക്ക് പൗരത്വമില്ല

Published

|

Last Updated

ഗുവാഹത്തി: അസമില്‍ പൗരത്വ രജിസ്‌ട്രേഷന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 40 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടമായി. 3.29 കോടി ജനങ്ങളുള്ള സംസ്ഥാനത്ത് 2.89 കോടി പേര്‍ മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചത്. പട്ടികയില്‍നിന്നും പുറത്തായവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ ആഗസ്ത് 30വരെ സമയം അനുവദിച്ചിട്ടുണ്ട്്. പട്ടികയില്‍നിന്നും പുറത്തായവരെ നാടുകടത്തുകയൊ മറ്റ് ശിക്ഷണ നടപടികള്‍ സ്വാകരിക്കുകയോ ചെയ്യില്ലെന്ന് അധിക്യതര്‍ വ്യക്തമാക്കി. ബംഗഌദേശില്‍നിന്നുള്ള അനധിക്യത കുടിയേറ്റ്ക്കാരെ കണ്ടെത്താനാണ് പൗരത്വ രജിസ്‌ട്രേഷന്‍ നടത്തിയത്.

1951ന് ശേഷം ആദ്യമായാണ് ഇത്തരമൊരു പട്ടിക തയ്യാറാക്കിയത്. അനധിക്യത കുടിയേറ്റക്കാരെ കണ്ടെത്താനാണ് പട്ടിക തയ്യാറാക്കുന്നതെന്ന് അധിക്യതര്‍ പറയുന്നുണ്ടെങ്കിലും കുടിയേറ്റക്കാരായ അസം മുസ്്‌ലിംങ്ങളെ ലക്ഷ്യംവെച്ചാണ് നടപടിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. 1971 മാര്‍ച്ച് 21നോ അതിന് മുമ്പോ സംസ്ഥാനത്ത് താമസിക്കുന്നവര്‍ക്കെ പൗരത്വം നല്‍കു. 1951ലെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പിന്‍മുറക്കാര്‍, 1974 മാര്‍ച്ച് 24വരെ അസം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ പട്ടിക തയ്യാറാക്കുകയെന്നും അധിക്യതര്‍ പറയുന്നു.

Latest