Connect with us

Gulf

ദുബൈയില്‍ ചൂട് കുറക്കാന്‍ നടപടി

Published

|

Last Updated

ദുബൈ: ദുബൈയില്‍ ചൂട് കുറക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് യുഎഇ പരിസ്ഥിതി-കാലാവസ്ഥാ മാറ്റ മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി. ഇതിന്നായി കൃത്രിമ മഴ, കണ്ടല്‍ക്കാട് വ്യാപകമാക്കും.
ഇതോടൊപ്പം സംശുദ്ധ ഊര്‍ജ സംരംഭങ്ങളും നടപ്പാക്കുകയാണെന്നും ശാസ്ത്രീയ നഗരപരിപാലനം സംബന്ധിച്ചു സിംഗപ്പൂരില്‍ ഉന്നതതല യോഗത്തില്‍ മന്ത്രി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ വ്യതിയാന പദ്ധതി 2017-2050, യുഎഇ എനര്‍ജി സ്ട്രാറ്റജി 2050 എന്നിവക്കു കീഴില്‍ വിവിധ സംരംഭങ്ങള്‍ പുരോഗമിക്കുകയാണ്. ജലദൗര്‍ലഭ്യമാണു രാജ്യം നേരിടുന്ന വലിയ വെല്ലുവിളി. കടല്‍വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാന്റുകള്‍ പാരമ്പര്യേതര ഊര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

കാര്‍ബണ്‍ മലിനീകരണം കുറക്കാനും ഭൂഗര്‍ഭജല നിരപ്പ് ഉയര്‍ത്താനും കഴിയുന്ന കണ്ടല്‍കാടുകള്‍ വ്യാപകമാക്കാനുള്ള നടപടികള്‍ തുടരുകയാണ്. ജലാശയങ്ങളിലെ ഉപ്പിന്റെ അംശം കുറക്കാനും കണ്ടല്‍ച്ചെടികള്‍ക്കു കഴിയുന്നു. അബുദാബി, ദുബൈ, ഷാര്‍ജ കല്‍ബ, ഖോര്‍കല്‍ബ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ കണ്ടല്‍പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഇവ ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതായി മന്ത്രി പറഞ്ഞു. ഈരംഗത്തു വൈദഗ്ധ്യമുള്ളവരെ കൂടുതല്‍ ആവശ്യമായിവരും. കാര്‍ഷികമേഖല ഉള്‍പ്പെടെ അനുബന്ധമായി വളരുമെന്നതിനാല്‍ തൊഴില്‍ സാധ്യകളേറെയാണ്. മാനമിരുളാന്‍ മഴമേഘശാസ്ത്രം കൃത്രിമ മഴ വിജയകരമായി നടത്തി ജലലഭ്യത ഉയര്‍ത്താന്‍ യുഎഇക്കു കഴിഞ്ഞു.
ക്ലൗഡ് സീഡിങ് പദ്ധതിയില്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുയാണ്. മേഘശകലങ്ങളെ മഴമേഘങ്ങളാക്കാനും പെരുമഴയിലൂടെ ജലാശയങ്ങളും ജലസംഭരണികളും സമ്പന്നമാക്കാനും കഴിഞ്ഞ സീസണിലും സാധിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Latest