പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഖനനത്തിന് ഹൈക്കോടതി സ്‌റ്റേ

Posted on: June 29, 2018 1:23 pm | Last updated: June 29, 2018 at 4:57 pm

കൊച്ചി: പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഖനനത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈേേക്കാടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി ലോലമെന്ന് പ്രഖ്യാപിച്ച 123 വില്ലേജുകളിലെ ഖനനാനുമതി ഉത്തരവാണ് സ്‌റ്റേ ചെയ്തത്.

സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടപെടല്‍. ഒരുമാസത്തേക്കാണ് ക്വാറികളിലെ പാറ ഖനനം സ്‌റ്റേ ചെയ്തിരിക്കുന്നത്.