ശരീഅ സിറ്റി: വർധിപ്പിച്ച പി.ജി. സീറ്റിലേക്കുള്ള ഇന്റർവ്യൂ ഞായറാഴ്ച

Posted on: June 8, 2018 9:39 pm | Last updated: June 8, 2018 at 9:39 pm
നോളജ് സിറ്റി: മർകസ് നോളേജ് സിറ്റിയിൽ പ്രവർത്തിക്കുന്ന മർകസ് ശരീഅ സിറ്റിയിൽ പുതുതായി തുടങ്ങുന്ന പി.ജി. സീറ്റുകളുടെ എണ്ണം വർധിപ്പിച്ചു. വർധിപ്പിച്ച സീറ്റിലേക്കുള്ള ഇന്റർവ്യു ഞായറാഴ്ച രാവിലെ ‘എട്ടു മണിക്ക് നോളേജ് സിറ്റിയിൽ വെച്ച് നടക്കും.
പാരമ്പര്യമുത്വവ്വൽ പഠനത്തോട് സമാനമായ കിതാബുകളും ത്രി ഇയർ എൽ.എൽ.ബി. അല്ലെങ്കിൽ മറ്റു കോഴ്സുകളും അടങ്ങിയ ഇന്റേ ഗ്രേറ്റഡ് പി.ജി.യാണ് ശരീഅ സിറ്റി നൽകുന്നത്.  ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി പൂർത്തിയാക്കുകയോ അവസാന വർഷ പരീക്ഷ എഴുതുകയോ ചെയ്യുന്നതോടൊപ്പം മുഖ്തസർ/ ജാമിഅത്തു ൽ ഹിന്ദിന്റെ ഡിഗ്രി കൂടി  പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇൻറർവ്യൂവിൽ ഹാജറാകാം.. വിശദ വിവരങ്ങൾക്ക്:  97477 08786; 9961333489