Connect with us

National

ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്: യെദ്യൂരപ്പ

Published

|

Last Updated

ന്യൂഡല്‍ഹി: നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് തനിക്ക് നൂറ് ശതമാനവും ആത്മവിശ്വാസമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. നിയമസഭയില്‍ നാല് മണിയോടെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതിന് പിറകെയാണ് ബിജെപിക്ക് വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാകുമെന്ന ആത്മവിശ്വാസം യെദ്യൂരപ്പ പ്രകടിപ്പിച്ചിരിക്കുന്നത്.

സുപ്രീം കോടതി ഉത്തരവ് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. എംഎല്‍എ മാരെ കോണ്‍ഗ്രസും ജെഡിഎസും പൂട്ടിയിട്ടിരിക്കുന്നതിനാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തിങ്കളാഴ്ചവരെ സമയം അനുവദിക്കണമെന്നായിരുന്നു ബിജെപി ഇന്ന് സുപ്രീം കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ വാദം അംഗീകരിക്കാതിരുന്ന കോടതി നാളെ നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Latest