Connect with us

National

ചരിത്ര വിധിയെന്ന് അഭിഷേക് സിംഗ്‌വി; ഭൂരിപക്ഷം തെളിയിക്കുമെന്ന് ബിജെപി

Published

|

Last Updated

ന്യൂഡല്‍ഹി: നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം വിജയിക്കുമെന്ന് കോണ്‍ഗ്രസിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മനു അഭിഷേക് സിംഗ്‌വി.

സുപ്രീംകോടതിയുടെത് ചരിത്ര വിധിയാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നീട്ടിവെപ്പിക്കാനാണ് ബിജെപി ശ്രമിച്ചത്. യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ പിന്തുണ നല്‍കുന്നവര്‍ ആരൊക്കെയെന്ന വിവരങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും നാളെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ബി.ജെ.പി എം.പി ശോഭ കരന്തല്‍ജെ പറഞ്ഞു.

Latest