Connect with us

National

കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് സിദ്ധരാമയ്യ

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കോണ്‍ഗ്രസിന്റെ മുഴുവന്‍ എംഎല്‍എമാരും ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് എംഎല്‍എമാരെ ബന്ധപ്പെടാനാകുന്നില്ലെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാനെത്തിയ സിദ്ധരാമയ്യ മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, വടക്കന്‍ മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇതുവരെ യോഗത്തിനെത്തിയിട്ടില്ല.
ബിജെപി ജനാധിപത്യം അട്ടിമറിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു.

 

Latest