Connect with us

National

നല്ലഭാഷ സംസാരിക്കാന്‍ മോദിയെ ഉപദേശിക്കണം: രാഷ്ട്രപതിക്ക് കോണ്‍ഗ്രസിന്റെ കത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉപയോഗിച്ച ഭാഷ അപലപനീയമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതാക്കളെ പ്രധാനമന്ത്രി പരസ്യമായി ഭീഷണിപ്പെടുത്തുന്നു. പദവിക്ക് ചേരാത്ത ഭാഷയാണ് മോദി ഉപയോഗിക്കുന്നത്. ഇത് ജനാധിപത്യത്തിന് യോജിച്ചതല്ല. നല്ലഭാഷ സംസാരിക്കാന്‍
മോദിയെ ഉപദേശിക്കണമെന്നും കോണ്‍ഗ്രസ് കത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ പിരിധി ലംഘിക്കുന്നതായും അതിന് വില നല്‍കേണ്ടി വരുമെന്നും കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പറഞ്ഞിരുന്നു.

Latest