Connect with us

Kerala

എല്ലാ ദിവസവും മാണിയെ യുഡിഎഫിലേക്ക് ക്ഷണിക്കാന്‍ കഴിയില്ല: വിഡി സതീശന്‍.

Published

|

Last Updated

കൊച്ചി: എല്ലാ ദിവസവും മാണിയെ യുഡിഎഫിലേക്ക് ക്ഷണിക്കാന്‍ കഴിയില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍. കോണ്‍ഗ്രസ് ആത്മാഭിമാനമുള്ള പാര്‍ട്ടിയാണ്. തിരിച്ചുവരാമെന്ന് മാണിയോട് കോണ്‍ഗ്രസ് പലവട്ടം പറഞ്ഞു. ചെങ്ങന്നൂരില്‍ മാണി ഗ്രൂപ്പ് യൂഡിഎഫിനൊപ്പം നിന്നാല്‍ നല്ലതെന്നും സതീശന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.

അതേസമയം, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ രൂക്ഷമായ അഭിപ്രായഭിന്നത നിലനില്‍ക്കുകയാണ്.
വിഷയം ചര്‍ച്ച ചെയ്യാന്‍ കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം തര്‍ക്കത്തെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

ചെങ്ങന്നൂരില്‍ എല്‍ ഡി എഫുമായി സഹകരിക്കണമെന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് യോഗത്തില്‍ മാണിയും കൂട്ടരും നടത്തിയത്. എന്നാല്‍, പി ജെ ജോസഫ്, മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ളവരാണ് മാണിയുടെ നീക്കത്തെ ശക്തമായി എതിര്‍ത്തത്.

Latest