Connect with us

Kerala

ബലമായി ഇറക്കിക്കൊണ്ടുപോയ ബോംബേറ് കേസ് പ്രതിയെ സിപിഎമ്മുകാര്‍ സ്റ്റേഷനില്‍ തിരിച്ചെത്തിച്ചു

Published

|

Last Updated

കോഴിക്കോട്: പേരാമ്പ്രയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിച്ച പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ സ്‌റ്റേഷനില്‍ ഹാജരാക്കി. ബോംബേറ് കേസിലെ പ്രതി സുധാകരനെയാണ് തിരികെയെത്തിച്ചത്. ഇന്നലെ പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ വെച്ച് സുധാകരനെ സിപിഎം പ്രവര്‍ത്തകര്‍ പോലീസ് ജീപ്പില്‍നിന്ന് ഇറക്കിക്കൊണ്ടുപോകുകയായിരുന്നു.

ശിവജി സേന പ്രവര്‍ത്തകരുടെ വീടിനു നേരെയുണ്ടായ ബോംബേറ് കേസിലെ പ്രതിയായ സുധാകരന്‍ സഹകരണ ബേങ്കില്‍ സെക്യൂരിറ്റി ജിവനക്കാരനാണ്. സംഭവത്തില്‍ 15 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചത് മന്ത്രി ടി പി രാമകൃഷ്ണന്റെ അറിവോടെയെന്ന് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ആരോപിച്ചിരുന്നു. പ്രതികള്‍ മന്ത്രിയുമായി അടുത്ത ബന്ധമുള്ളവരാണെന്നും സിദ്ദിഖ് പറഞ്ഞു.