Connect with us

Kerala

റിമാന്‍ഡ് പ്രതികള്‍ പോലീസ് സ്‌റ്റേഷനില്‍നിന്നും രക്ഷപ്പെട്ടു

Published

|

Last Updated

ചാവക്കാട്: ചാവക്കാട് പോലീസ് ചോദ്യം ചെയ്യാന്‍ വാങ്ങിയ മൂന്ന് റിമാന്‍ഡ് പ്രതികള്‍ പോലീസ് സ്റ്റേഷനില്‍നിന്നും രക്ഷപ്പെട്ടു.വളര്‍ത്തു മ്യഗങ്ങളെ മോഷ്ടിച്ച കേസില്‍ ചാവക്കാട് കോടതി റിമാന്‍ഡ് ചെയ്്ത പാലപ്പെട്ടി മാലിക്കുളം ഫര്‍ഷാദ്(20), കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയിലെ കുട്ടിയാലി വീട്ടില്‍ നാഫില്‍(19),കടപ്പുറം തോട്ടാപ്പ് സുനാമി കോളനിയിലെ പുളിഞ്ചോട് ഷഹറൂഫ്(19) എന്നിവരാണ് രക്ഷപ്പെട്ടത്.

ഫര്‍ഷാദിനെ പോലീസ് പിന്നീട് പാലക്കാട് നിന്നും പിടികൂടി. ചെവ്വാഴ്ച രാവിലെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയ ഇവര്‍ രാത്രി സ്‌റ്റേഷനില്‍നിന്നും രക്ഷപ്പെടുകയായിരുന്നു. ആട് , പോത്ത്, പശു എന്നിവയെ മോഷ്ടിച്ചു വില്‍പ്പന നടത്തിയതിനാണ് ഇവര്‍ പിടിയിലായത്.

 

---- facebook comment plugin here -----

Latest