Connect with us

Kerala

ഓഖി: കാണാതായവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായ വിതരണം ചൊവ്വാഴ്ച

Published

|

Last Updated

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായ 91 പേര്‍ മരണമടഞ്ഞതായി കണക്കാക്കി അവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ വിതരണം ചൊവ്വാഴ്ച നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഓഖി ദുരന്തത്തില്‍പെട്ട് കാണാതായ 92 പേരാണ് തിരിച്ചെത്താനുണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടുകിട്ടി. ഇദ്ദേഹത്തിന്റെയും കാണാതായ 91 പേരുടെയും കുടുംബാംഗങ്ങളായ 365 പേര്‍ക്കാണ് സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായം നിക്ഷേപിച്ചതിന്റെ രേഖകള്‍ കൈമാറുക.

ഈമാസം പത്തിന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഖി ധനസഹായ വിതരണം നിര്‍വഹിക്കും. തിരുവനന്തപുരം വെട്ടുകാട് പള്ളി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കും. ഓഖി ദുരന്തത്തില്‍ പെട്ടവരില്‍ ഇനിയും കണ്ടുകിട്ടാത്തവരെ മരിച്ചതായി കണക്കാക്കി കുടുംബത്തിന് 20 ലക്ഷം രൂപ വീതമാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest