Connect with us

Kerala

മധു കൊല്ലപ്പെട്ട സംഭവം: സമഗ്ര അന്വേഷണം നടത്തണമെന്ന് കുമ്മനം

Published

|

Last Updated

കോഴിക്കോട്: അട്ടപ്പാടിയില്‍ നാട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. അട്ടപ്പാടിയില്‍ ഇതിനോടകം 63 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ നാലു പേരെ ചുട്ടുകൊന്നതാണ്. പൂര്‍ണ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര പട്ടികവര്‍ഗ മന്ത്രി അട്ടപ്പാടി സന്ദര്‍ശിക്കും. പട്ടിക വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര ഫണ്ടില്‍ അട്ടിമറി നടന്നെന്നും പണം ചെലവഴിച്ചതിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തു വിടണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Latest