Connect with us

International

പുലിസ്റ്റര്‍ പുരസ്‌കാര ജേതാവ് മാക്‌സ് ഡെസ്‌ഫോര്‍ അന്തരിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: ചരിത്ര മുഹൂര്‍ത്തങ്ങളെ ക്യാമറയിലാക്കിയ മുന്‍ അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍ മാക്‌സ് ഡെസ്‌ഫോര്‍ അന്തരിച്ചു. 104 വയസായിരുന്നു. മേരിലാന്‍ഡിലെ സില്‍വര്‍ സ്പ്രിംഗിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

പുലിസ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ ചിത്രം.

1950ല്‍ കൊറിയന്‍ യുദ്ധകാലത്തെടുത്ത ചിത്രങ്ങളാണ് മാക്‌സ് ഡെസ്‌ഫോറിനെ പുലസ്റ്റ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. യുദ്ധത്തിനിടെ തകര്‍ന്ന പാലത്തിലൂടെ മറുകര കടക്കുന്ന ആളുടെ ചിത്രമെടുത്തതിനാണ് അംഗീകാരം ലഭിച്ചത്. വെടിയേറ്റു മരിച്ചു പുതഞ്ഞ കൊറിയന്‍ പൗരന്റെ കൗകളും മൂക്കും മാത്രം പുറത്തുകാണുന്ന ഫ്യൂട്ടിലിറ്റി എന്ന ചിത്രവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

Latest