Connect with us

Ongoing News

നെയ്മര്‍ ഉടന്‍ റയല്‍ മാഡ്രിഡിലേക്ക് എത്തുമെന്ന് മാഴ്‌സേലോ

Published

|

Last Updated

മാഡ്രിഡ്: റയല്‍ മാഡ്രിഡിലേക്ക് നെയ്മര്‍ ഉടന്‍ എത്തുമെന്നാണ് റയലിന്റെ ഇടത് വിങ്ങറായ മാഴ്‌സേലോയുടെ വെളിപ്പെടുത്തല്‍. സ്പാനിഷ് മാധ്യമമായ എസ്‌പോര്‍ട്ടെ ഇന്റെറാറ്റീവോയോടാണ് മാഴ്‌സേലോയുടെ വെളിപ്പെടുത്തല്‍.

റയല്‍ മാഡ്രിഡിന്റെ കേളീ ശൈലിക്ക് ഒത്ത താരമാണ് നെയ്മര്‍ എന്നും ഒരിക്കല്‍ നെയ്മര്‍ റയലിന്റെ കുപ്പായം അണിയുമെന്നും മാഴ്‌സേലോ പ്രതികരിച്ചു. ലോകോത്തര താരങ്ങള്‍ കളിക്കുന്ന ക്ലബാണ് റയല്‍ മാഡ്രിഡ് എന്നും നെയ്മറിന് ഏറ്റവും അനുയോജ്യമായ ക്ലബ് റയല്‍ മാഡ്രിഡ് തന്നെയാണെന്നും മാഴ്‌സേലോ പറഞ്ഞു.

ഫെബ്രുബരി 14നാണ് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് ക്ലാസിക്ക് പോരാട്ടത്തിന്റെ ആദ്യപാദം നടക്കുന്നത്.

നെയ്മറെ മാഡ്രിഡിലേക്ക് എത്തിക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെയ്മറെ സ്വന്തമാക്കാനുളള താത്പ്പര്യം ഫ്‌ലോറന്റീനോ പെരസ് പരസ്യമായി അറിയിച്ചിരുന്നു.

Latest