Connect with us

Kerala

ചെന്നിത്തല ആദിവാസികള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിക്കും

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുതുവര്‍ഷാഘോഷം ഇത്തവണയും ആദിവാസികള്‍ക്കൊപ്പം. എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കുട്ടമ്പുഴയിലെ കുഞ്ചിപ്പാറക്കുടിയിലാണ് രമേശ് ചെന്നിത്തലയും കുടുംബവും ഇത്തവണ പുതുവര്‍ഷം ആഘോഷിക്കുക. ജ

നുവരി ഒന്നിന് രാവിലെ ഒമ്പതിന് പൂയംകുട്ടി ബ്‌ളാവന കടത്തുകടവില്‍ എത്തുന്ന ചെന്നിത്തലയെയും കുടുംബത്തെയും ആദിവാസികള്‍ പരമ്പരാഗത രീതിയില്‍ സ്വീകരിക്കും. സമീപ ആദിവാസി മേഖലകളായ തലവച്ചുപാറ, വാരിയംകുടി, കല്ലേലിമേട് തുടങ്ങിയിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും.

ദിവസം മുഴുവന്‍ അദ്ദേഹം ആദിവാസികളോടൊപ്പം ചെലവിടും. ഇത് ആറാം തവണയാണ് രമേശ് ചെന്നിത്തല പുതുവര്‍ഷം ആദിവാസി, പട്ടിക ജാതി കോളനികളില്‍ ചെലവിടുന്നത്.

Latest