Connect with us

Ongoing News

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ്‌: കേരളം ചാമ്പ്യന്മാര്‍

Published

|

Last Updated

റോത്തക്ക്: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായ 20ാം തവണയാണ് കേരളം കിരീടം നേടുന്നത്. ഹരിയാനയുടെ വെല്ലുവിളികള്‍ മറികടന്ന് അവസാന ദിനമായ ഇന്ന് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയാണ് കേരളം കിരീടം ഉറപ്പിച്ചത്.

കേരളത്തിന് ഇപ്പോള്‍ 80 പോയിന്റാണുള്ളത്. ആകെ ഒമ്പത് സ്വര്‍ണമാണ് കേരള താരങ്ങള്‍ നേടിയത്. ഇന്ന് 1500 മീറ്ററില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിഭാഗത്തില്‍ കേരളം സ്വര്‍ണം നേടി.

പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പിയും ആണ്‍കുട്ടികളില്‍ ആദര്‍ശ് ഗോപിയുമാണ് ഒന്നാമതെത്തിയത്. പെണ്‍കുട്ടികളില്‍ കേരളത്തിന്റെ ആതിര വെള്ളി നേടി.

Latest