Connect with us

National

ഹിമാചലില്‍ ബിജെപി അധികാരത്തിലേക്ക്

Published

|

Last Updated

ഷിംല: ഹിമാചല്‍പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്.
40 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് 24 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. വോട്ടെണ്ണലിൻെറ തുടക്കം മുതൽ തന്നെ ഇവിടെ ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്. ഒരു ഘട്ടത്തിലും ബിജെപിക്ക് വെല്ലുവിളി ഉയർത്താൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല.

നിലവില്‍ കോണ്‍ഗ്രസാണ് ഹിമാചല്‍ ഭരിക്കുന്നത്. കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളെ മാറിമാറി വരിക്കുന്നതാണ് ഹിമാചലിന്റെ തിരഞ്ഞെടുപ്പ് ചരിത്രം. അത് ഇത്തവണയും ആവര്‍ത്തിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

68 സീറ്റുകളിലേക്കാണ് ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്ക് അനുകൂലമായിരുന്നു.

---- facebook comment plugin here -----

Latest