Connect with us

Kerala

മുഖ്യമന്ത്രി തന്നെ പിന്തുണച്ചതില്‍ സന്തോഷമുണ്ടെന്ന് എകെ ശശീന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: താന്‍ വീണ്ടും മന്ത്രിയാകണമെന്നതു സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്ന് എ.കെ.ശശീന്ദ്രന്‍ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പിന്തുണച്ചതില്‍ സന്തോഷമുണ്ട്. ഗൂഢാലോചനയില്‍ ആരെയും സംശയമില്ല. പാര്‍ട്ടിക്കുമുന്നില്‍ തന്റെ നിലപാടു വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫോണ്‍ വിളി വിഷയത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയെപ്പറ്റി ഇതുവരെ കേട്ടിട്ടില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ പറഞ്ഞു.

എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തില്‍ ജസ്റ്റിസ് പി.എസ്.ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചിരുന്നു. ശശീന്ദ്രനു വീണ്ടും മന്ത്രിയാകുന്നതിനു തടസ്സമില്ലെന്നും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍, താന്‍ ഒറ്റയ്ക്കല്ല. കൂട്ടായി തീരുമാനിക്കേണ്ട കാര്യമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest