Connect with us

Kerala

ജിഷ്ണു കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സിബിഎ, സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജോലിഭാരം കൂടുതലാണെന്നും അതിനാല്‍ കേസ് ഏറ്റെടുക്കാനാകില്ലെന്നുമായിരുന്നു സിബിഐ അറിയിച്ചത്.

നിലപാട് അറിയിക്കാന്‍ വൈകിയതിന് സിബിഐയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിബിഐക്ക് വിടണോ വേണ്ടയോ എന്ന കാര്യത്തില്‍ സ്വന്തം നിലയില്‍ ഉത്തരവിറക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest