Connect with us

National

സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ചത് മറക്കാനാത്ത അനുഭവമെന്ന്  പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ചത് ജീവിതത്തിലെ മറക്കാനാത്ത അനുഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കീ ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നമ്മുടെ രാജ്യത്തിന് മാത്രം സുരക്ഷയൊരുക്കുകയല്ല സൈനികര്‍ ചെയ്യുന്നത്. യു.എന്നുമായി ബന്ധപ്പെട്ട് 18,000 ഇന്ത്യന്‍ സൈനികര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വനിത സൈനികരും യു.എന്നിന്റെ സമാധാന ദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുഎന്നിന്റെ സമാധാനസംഘത്തിന് വേണ്ടി 7,000ത്തോളം സൈനീകര്‍ പ്രവര്‍ത്തിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഖാദിയും ഹാന്‍ഡ്‌ലൂമും ജനങ്ങളുടെ നിലവാരം ഉയര്‍ത്തുവാന്‍ സഹായിച്ചിട്ടുണ്ട്. ഇന്ന് ഇത് ഖാദി ഒരു ഫാഷന്റെ ഭാഗമായെന്നും അദ്ദേഹം പറഞ്ഞു. ഖാദിയുടെ ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷം 90 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. രാജ്യത്തെ രൂപപ്പെടുത്തുന്നതില്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

 

---- facebook comment plugin here -----

Latest