Connect with us

Kerala

മലയാളം പഠിച്ച സന്തോഷം പങ്കുവെച്ച് ശ്രീഹരി; തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി

Published

|

Last Updated

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ഥി അയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചെട്ടികാട് ചിത്തിര മഹാരാജ വിലാസം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ ശ്രീഹരിയാണ് ധനമന്ത്രിക്ക് കത്തയച്ചത്.

താന്‍ അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളില്‍ വന്ന് ചേര്‍ന്നതാണെന്നും കെട്ടിട ഉദ്ഘാടന സമയത്ത് മന്ത്രി പറഞ്ഞതനുസരിച്ച് മലയാളം എഴുതാനും വായിക്കാനും പഠിച്ചുകഴിഞ്ഞെന്നും ഇനി കേട്ടെഴുത്ത് ഇടാന്‍ മന്ത്രി എന്നാണ് വരുന്നതെന്നും ശ്രീഹരി കത്തില്‍ ചോദിക്കുന്നു. ധനമന്ത്രി തോമസ് ഐസക്ക് തന്റെ ഫേയ്‌സ്ബുക്കിലൂടെയാണ് കത്ത് പങ്കുവെച്ചത്. കയര്‍കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ അടുത്ത ദിവസം തന്നെ സ്‌കൂളില്‍ എത്തുമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ ഉറപ്പ് നല്‍കിയിട്ടുണ്ട്.

പോസ്റ്റിട്ട് നാല് മണിക്കൂറിനകം 1500ലേറെ പേരാണ് ഇത് ഷെയര്‍ ചെയ്തത്.11000 പേര്‍ ഇതിനോടകം പോസ്റ്റില്‍ പ്രതികരണങ്ങളും രേഖപ്പെടുത്തി.

---- facebook comment plugin here -----

Latest