Connect with us

Kerala

നടിയെ ആക്രമിക്കുന്നതിന് മുമ്പ് നാദിര്‍ഷ പണം നൽകിയെന്ന് പള്‍സര്‍ സുനി

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷക്ക് എതിരെ പള്‍സര്‍ സുനിയുടെ മൊഴി. നടിയെ ആക്രമിക്കുന്നതിന് മുമ്പ് നാദിര്‍ഷ തനിക്ക് പണം നല്‍കിയിരുന്നുവെന്ന് സുനി വെളിപ്പെടുത്തി. തൊടുപുഴയിലെ സിനിമാ സെറ്റില്‍ വെച്ച് തനിക്ക് നാദിര്‍ഷ 25000 രൂപ നല്‍കിയെന്നാണ് മൊഴി.

അതിനിടെ, കേസില്‍ ജാമ്യം തേടി ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. നാളെ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കാനാണ് തീരുമാനം. ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്ന നിലപാടിലാണ് പ്രതിഭാഗമുള്ളത്.

 

Latest