Connect with us

Kerala

നടിയുടെ പേര് വെളിപ്പെടുത്തി; കെ സി ജോസഫിനെതിരെ കേസെടുത്തു

Published

|

Last Updated

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ മന്ത്രി കെ സി ജോസഫിനെതിരെ കേസെടുത്തു. നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്തത്. നേരത്തെ, നടിയുടെ പേര് വെളിപ്പെടുത്തിയ നടന്‍ അജു വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അജു വര്‍ഗീസ് നടിയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തില്‍ അജു വര്‍ഗീസ് ക്ഷമാപണം നടത്തുകയും, പരാതിയില്ലെന്ന് നടി വ്യക്തമാക്കുകയും ചെയ്‌തെങ്കിലും പോലീസ് നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.

Latest