Connect with us

Alappuzha

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് 26 കിലോ കഞ്ചാവ് പിടികൂടി

Published

|

Last Updated

ആലപ്പുഴ: ആലപ്പുഴയില്‍ 26 കിലോഗ്രാം കഞ്ചാവ് ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ധന്‍ബാദില്‍ നിന്ന് ആലപ്പുഴയിലെത്തിയ തീവണ്ടിയിലെ എസ്1 കോച്ചില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

രണ്ട് ബാഗുകളിലായി 11 കവറുകളില്‍ മെഷീന്‍ പായ്ക്കിംഗ് ചെയ്ത നിലയിലായിരുന്നു. പോലീസ് തീവണ്ടി പരിശോധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതാണെന്നാണ് സംശയം.