Connect with us

Kerala

കോവളം എംഎല്‍എ എം. വിന്‍സെന്റിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്‌

Published

|

Last Updated

തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സെന്റിനെതിരെ പോലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണക്കാണ് കേസെടുത്തത്. നെയ്യാറ്റിന്‍കര സ്വദേശിയായ വീട്ടമ്മയുടെ ഭര്‍ത്താവിന്റെ മൊഴിപ്രകാരമാണ് ബാലരാമപുരം പോലീസ്‌ കേസെടുത്തിരിക്കുന്നത്. ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.

വീട്ടമ്മയെ നിരന്തരം ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞുവെന്നും എംഎല്‍എ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ശല്യം സഹിക്കവെയ്യാതായപ്പോഴാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.