Connect with us

Kerala

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ഒക്ടോബര്‍13-16 വരെ നടക്കും

Published

|

Last Updated

തിരുവനന്തപുരം: 2017ലെ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ഒക്ടോബര്‍ 13 മുതല്‍ 16 വരെ തീയതികളില്‍ നടക്കും. വേദി സംബന്ധിച്ച തീരുമാനം ബുധനാഴ്ചയുണ്ടാകും. പാലായില്‍ മത്സരം നടക്കാനാണ് സാധ്യത. മീറ്റ് നടത്തുന്നതിനായി പാലായിലെ സിന്തറ്റിക് ട്രാക്ക് വിദഗ്ധ സമിതി ബുധനാഴ്ച പരിശോധിക്കും. ട്രാക്ക് തൃപ്തികരമാണെങ്കില്‍ മത്സരം പാലായില്‍ നടക്കും. അല്ലെങ്കില്‍ തിരുവനന്തപുരമായിരിക്കും വേദി.
ഈ വര്‍ഷം യോഗ മത്സര ഇനമായി ഉള്‍പ്പെടുത്തും. സംസ്ഥാന സ്‌കൂള്‍ ഗെയിംസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗമാണ് സ്‌കൂള്‍തല കായികമത്സരങ്ങളുടെ കലണ്ടറിനു രൂപം നല്‍കിയത്‌

---- facebook comment plugin here -----

Latest