Connect with us

National

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ബസ് ട്രക്കുമായി കൂട്ടിയിടിച്ചതിനു പിന്നാലെ ഉണ്ടായ തീപിടിത്തത്തിലാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരങ്ങള്‍.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നും ഗോന്‍ഡയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ട്രക്കിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.