പ്രകൃതിവിരുദ്ധ പീഡനം; 67കാരന്‍ പിടിയില്‍

Posted on: May 11, 2017 11:10 pm | Last updated: May 11, 2017 at 11:06 pm

കായംകുളം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. 10 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കണ്ണമ്പള്ളി ഭാഗം തറമേല്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഹസ്സന്‍കുഞ്ഞ് (67) നെയാണ് കഴിഞ്ഞ ദിവസം രാത്രി കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

അയല്‍വാസിയായ കുട്ടിയെ കഴിഞ്ഞ മൂന്നിന് പകല്‍ സമയം വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് വശീകരിച്ച് കൂട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി മക്കളായ കുഞ്ഞുമോന്‍, ശരീഫ് എന്നിവരുടെ സഹായത്തോടെ ഒളിവില്‍ പോകുകയായിരുന്നു. പ്രതിയെ ഒളിവില്‍ കഴിയാന്‍ വേണ്ട ഒത്താശ ചെയ്തു കൊടുത്തതിന് മക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കായംകുളം കോടതിയില്‍ ഹാജരാക്കി.