Connect with us

Ongoing News

ചാമ്പ്യന്‍സ് ട്രോഫി: പാക് ടീമായി; കമ്രാന്‍ അക്മലിനെ ഒഴിവാക്കി

Published

|

Last Updated

ലാഹോര്‍: ഓപണര്‍ കമ്രാന്‍ അക്മലിനെ ഒഴിവാക്കി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. അതേ സമയം, സഹോദരനായ ഉമര്‍ അക്മലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ കമ്രാന്‍ അക്മല്‍ ടീമിലുണ്ടായിരുന്നു. പരമ്പരയില്‍ പാക്കിസ്ഥാന്‍ 2-1ന് ജയിക്കുകയും ചെയ്തു. എന്നാല്‍ നാലംഗ സെലക്ഷന്‍ കമ്മിറ്റി കമ്രാന്‍ അക്മലിനെ തഴയുകയായിരുന്നു.

പരുക്കേറ്റ് വിശ്രമത്തിലായിരുന്ന മുന്‍ നായകന്‍ അസ്ഹര്‍ അലിയെ ടീമിലേക്ക് തിരിച്ചുവിളിച്ചു. വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹ്മദാണ് നായകന്‍.
ജൂണ്‍ നാലിന് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുമായാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവരെയും നേരിടും.
ടീം: സര്‍ഫ്രാസ് അഹ്മദ് (ക്യാപ്റ്റന്‍), അസ്ഹര്‍ അലി, അഹ്മദ് ഷെഹ്‌സാദ്, മുഹമ്മദ് ഹഫീസ്, ബാബര്‍ അസം, ശുഐബ് മാലിക്ക്, ഉമര്‍ അക്മല്‍, ഫക്ഹര്‍ സമന്‍, ഇമാദ് വസീം, ഹസന്‍ അലി, ഫാഹിം അശ്‌റഫ്, വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍, ജുനൈദ് ഖാന്‍, ഷദാബ് ഖാന്‍.