Connect with us

Malappuram

പെരിന്തല്‍മണ്ണയില്‍ സ്ലിപ്പ് നല്‍കുന്ന കൗണ്ടറില്‍ നിന്ന് വിദേശമദ്യം പിടികൂടി

Published

|

Last Updated

പെരിന്തല്‍മണ്ണ: രാഷ്ടീയ പാര്‍ട്ടികള്‍ സ്ലിപ്പ് നല്‍കുന്ന കൗണ്ടറില്‍ നിന്നും ഒമ്പത് കുപ്പി വിദേശമദ്യം പിടികൂടി. ഇത് കൊണ്ടുവന്നിരുന്ന ബൈക്കും പോലീസ് പിടികൂടി.

മുതുകുര്‍ശ്ശി യു പി സ്‌കൂളിന് മുമ്പിലുള്ള സ്ലിപ്പ് കൗണ്ടറില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. പോലീസ് ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരുന്നുണ്ട്.