Connect with us

National

ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; 11 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ഛത്തിസ്ഗഡിലെ സുക്മ ജില്ലയിലെ ഭേജ്ജാ മേഖലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 11 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്കു പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്. ജവാന്മാരുടെ മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി രമണ്‍ സിംഗ് അറിയിച്ചു.

ഭേജിയേയും കുട്ടച്ചേറുവിനെയും ബന്ധിപ്പിക്കുന്ന വഴിയില്‍ പരിശോധന നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട ജവാന്‍മാരില്‍ നിന്നും ആയുധങ്ങളും വയര്‍ലെസ് റേഡിയോയും തട്ടിയെടുത്തു. സിആര്‍പിഎഫിന്റെ 219ാം ബറ്റാലിയനിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്.

Latest