കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

Posted on: February 23, 2017 10:39 am | Last updated: February 23, 2017 at 8:08 pm

ശ്രീനഗര്‍: കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിനിടയില്‍ പെട്ട സ്ത്രീയും മരിച്ചതായി പൊലീസ് പറഞ്ഞു.

ഷോപിയാനിലെ മാട്രിഗമില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം മടങ്ങുകയായിരുന്ന സൈനിക സംഘത്തെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ സായുധസംഘം ആക്രമിച്ചത്. സൈന്യം ശക്തമായി തിരിച്ചടിച്ചെങ്കിലും ഇരുട്ടിന്റെ മറവില്‍ അക്രമികള്‍ രക്ഷെപ്പട്ടു.

ഒരു സൈനികന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഉന്നത ഉദ്യോഗസ്ഥനടക്കമുള്ള മുറിവേറ്റ ചില സൈനികരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വീടിനുള്ളില്‍ നില്‍ക്കുകയായിരുന്ന ജാനാ ബീഗമാണ് ഏറ്റുമുട്ടലിനിടെ വെടിയേറ്റു മരിച്ചത്.