വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഗൈഡന്‍ന്‍സ് പദ്ധതിയുമായി ഒ.ഐ.സി.സി

Posted on: February 11, 2017 12:55 pm | Last updated: February 11, 2017 at 12:40 pm

ജിദ്ദ:വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനവും ,ഉപരിപഠനത്തിനു മാര്‍ഗ നിര്‍ദേശങ്ങളും , ലക്ഷ്യമിട്ടു ഒ.ഐ.സി.സി ജിദ്ദ വെസ്‌റ്റേണ്‍ റീജണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് ഗൈഡന്‍സ് പദ്ധതിക്ക് തുടക്കമായി.

വിദ്യാര്‍ത്ഥികളുടെയും അഭിരുചിക്കും വ്യക്തിത്വത്തിനുതകുന്നതുമായ ഗൈഡാന്‍സുകളാണ് നല്‍കുക ,സ്വദേശത്തെയും , നാട്ടിലെയുമുള്ള പ്രോഫഷണലുകളുടെ സഹായത്തോടെ നടത്തുന്ന ഗൈഡന്‍സില്‍ ഉപരിപഠനത്തിനാവശ്യമായ മുഴുവന്‍ വിവരങ്ങളും ലഭ്യമാവും. വിദ്യാഭ്യാസകരിയര്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ഡോ. ഇസ്മായില്‍ മരുതേരി, ടി. ഷാനവാസ്, നൂര്‍ മുഹമ്മദ്, നൗഫല്‍, ജോയ്, മരിയദാസ്, റഷീദ് അമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും , ഗ്ലോബല്‍ കമ്മിറ്റി അംഗമായ അബ്ദുറഹീം ഇസ്മായില്‍ കണ്‍വീനറായ ഒ.ഐ.സി.സി സ്മാര്‍ട്ട് സെല്ലാണ് പരിപാടികള്‍ നിയന്ത്രിക്കുന്നത്

റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ. ടി. എ മുനീര്‍ അധ്യക്ഷതയില്‍ സ്മാര്‍ട്ട് ഗൈഡന്‍സ് പോസ്റ്റര്‍ പ്രകാശനം ഒ.ഐ.സി.സി സ്ഥാപക നേതാവും ഗ്ലോബല്‍ കമ്മിറ്റി അംഗവുമായ പാപ്പറ്റ കുഞ്ഞു മുഹമ്മദ് നിര്‍വഹിച്ചു , ഗ്ലോബല്‍ സെക്രട്ടറി റഷീദ് കൊളത്തറ, ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എടവണ്ണ, പ്രവാസി സേവന കേന്ദ്ര കണ്‍വീനര്‍ അലി തേക്കുതോട്, നോര്‍ക്ക ഹെല്പ് സെല്‍ കണ്‍വീനര്‍ നൗഷാദ് അടൂര്‍, കോര്‍ഡിനെറ്റര്‍മാരായ നിരഞ്ജന്‍ തൃശൂര്‍, ശുഹൈബ് കൊച്ചി , ബഷീര്‍ അലി പരുത്തിക്കുന്നന്‍ , ഷിബു കൂരി, ഗ്ലോബല്‍ കമ്മിറ്റി അംഗം മുജീബ് മുത്തേടത്ത്, വൈസ് പ്രസിഡണ്ട് സമദ് കിനാശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു

സ്മാര്‍ട്ട് സെല്‍ കണ്‍വീനര്‍ അബ്ദു റഹീം ഇസ്മായീല്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ ഫസലുള്ള വെളുവെമ്പാലി നന്ദിയും പറഞ്ഞു.
രണ്ടു മാസം നീണ്ടു നില്‍ക്കുന്ന പദ്ധതി എല്ലാ ബുധനാഴ്ചകളിലും രാത്രി 8 മുതല്‍ 10 മണി വരെ ഷറഫിയ ഇമ്പാല ഗാര്‍ഡനിലാണ് ലഭ്യമാകുക, കൂടുതല്‍ വിവരങ്ങള്‍ക്ക് 0571161868 , 0571369697 , 0596619140 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.