ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചതിനെ സ്വാഗതം ചെയ്തു

Posted on: January 7, 2017 1:52 pm | Last updated: January 7, 2017 at 1:52 pm

റിയാദ്: രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ച സല്‍മാന്‍ രാജാവിന്റെ തീരുമാനത്തെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ശാഹിദ് ആലം സ്വാഗതം ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ തീര്‍ത്ഥടകര്‍ എത്തിയ ഹജ്ജായിരുന്നു 2016 ലേത്. സൗദി ഗവണ്‍മെന്റ് 20% ക്വാട്ട കുറച്ചതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 136,000 തീര്‍ത്ഥാടകരാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയത്. 2012 ല്‍ ഇത് 170,000 ആയിരുന്നു. ഈ മാസം അവസാനം നടക്കുന്ന മന്ത്രി തലമീറ്റിംഗിനു ശേഷം ഈ വര്‍ഷത്തെ എണ്ണം തീരുമാനിക്കും.

ഹറം വികസന പ്രവര്‍ത്തനങ്ങളുടെയും സുരക്ഷയുടെയും ഭാഗമായി അഭ്യന്തര തീര്‍ത്ഥാകരെ 50 ശതമാനവും വിദേശികളെ 20 ശതമാനവും കുറച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അത്രയും എണ്ണം വൈകാതെ അനുവദിക്കാനാണ് തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2017 ഹജ്ജിന്റെ തയ്യാറെടുപ്പുകള്‍ക്കും എണ്ണം നിശ്ചയിക്കുന്നതിനുമായി വിവിധ രാജ്യങ്ങളുടെ ഹജ്ജ് തലവന്മാരുമായുള്ള മീറ്റിംഗുകള്‍ ഉടന്‍ നടക്കും.