Connect with us

National

അഗ്നി-5 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ വീലര്‍ ദ്വീപില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു പരീക്ഷണം.

5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി-5ന് 17 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വിസ്താരവുമാണുള്ളത്. 50 ടണ്‍ ഭാരവാഹക ശേഷിയുമുണ്ട്. ഒരു ടണ്ണിലധികം ഭാരമുള്ള ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്നി-5ന്റെ നാലാമത്തെ വിക്ഷേപണമായിരുന്നു ഇത്.

യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ഇതിന്റെ പ്രഹരപരിധിയില്‍ വരും. പുതിയ പരീക്ഷണത്തോടെ ആയുധശേഷിയില്‍ അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ് എന്നീ വന്‍ശക്തികള്‍ക്കൊപ്പം ഇടം നേടാനും ഇന്ത്യക്ക് കഴിയും.

Latest