Connect with us

National

പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി:രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 2.21 രൂപയും ഡീസല്‍ ലിറ്ററിന് 1.79 രൂപയും വര്‍ധിപ്പിച്ചു. വില വര്‍ധന ഇന്ന് അര്‍ധരാത്രിമുതല്‍ നിലവില്‍വരും.

കഴിഞ്ഞതവണ ഇന്ധന വില പുനര്‍നിര്‍ണയിച്ചപ്പോള്‍ പെട്രോള്‍ വിലയില്‍ 13 പൈസയുടെ വര്‍ധനവ് വരുത്തിയിരുന്നു. നവംബര്‍ 15നും എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നു. അന്ന് പെട്രോളിന് 1.46 രൂപയും, ഡീസലിന് 1.53 രൂപയും കുറച്ചു. തുടര്‍ച്ചയായ മൂന്നു വിലവര്‍ധനവിന് ശേഷമാണ് നവംബര്‍ 15ന് വില കുറച്ചത്.

---- facebook comment plugin here -----

Latest