Connect with us

National

രാഹുല്‍-മോദി കൂടിക്കാഴ്ച: പ്രതിപക്ഷത്ത് ഭിന്നത

Published

|

Last Updated

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് പ്രതിപക്ഷത്ത് ഭിന്നത. ഇതേത്തുടര്‍ന്ന് നോട്ട് അസാധുവാക്കല്‍, കര്‍ഷകര്‍ നേരിടുന്ന ദുരിതം എന്നിവ ഉയര്‍ത്തിക്കാട്ടി നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് വിവിധ പ്രതിപക്ഷ കക്ഷികള്‍ പിന്‍മാറി.

ഇടത് പാര്‍ട്ടികള്‍, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, എന്‍സിപി, ഡിഎംകെ എന്നീ പാര്‍ട്ടികളാണ് പിന്‍മാറിയത്. മറ്റു പാര്‍ട്ടികളോട് ആലോചിക്കാതെ പ്രധാനമന്ത്രിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയതിലാണ് പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികള്‍ക്ക് വിയോജിപ്പ്.

കോണ്‍ഗ്രസ് നേതാക്കളോടൊപ്പം രാഹുല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ നിവേദനം നല്‍കാനാണ് രാഹുല്‍ ഉള്‍പ്പെട്ട സംഘം പ്രധാനമന്ത്രിയെ കണ്ടത്.

---- facebook comment plugin here -----

Latest