പി കെ ബിജുവിന്റെ ഇടപെട്ടു; ദേശീയപാത നിര്‍മാണത്തിലെ പ്രതിസന്ധിക്ക് വിരാമം

Posted on: December 10, 2016 2:51 pm | Last updated: December 10, 2016 at 2:51 pm

വടക്കഞ്ചേരി: ദേശീയപാതയിലെമണ്ണുത്തി-വടക്കഞ്ചേരിറീച്ചിലെ നിര്‍മ്മാണം സംബന്ധിച്ച് ജനങ്ങള്‍ പ്രകടിപ്പിച്ച ആശങ്കക്ക് പി കെ ബിജു എം പി ഇടപെട്ടതോടെ പരിഹാരമായി.ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുമെന്നും, ഇതിനായി നല്‍കിയ നിര്‍ദ്ദേശങ്ങള്‍നടപ്പിലാക്കുമെന്നുംകേന്ദ്ര ഉപരിതലഗതാഗത വകുപ്പ്‌സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പി കെ ബിജു എം പിക്ക്ഉറപ്പ് നല്‍കിയതോടെയാണിത്.

ജനപ്രതിനിധികളുമായും, പഞ്ചായത്ത് അധികൃതരുമായുംവേണ്ടത്ര കൂടിയാലോചന നടത്താതെ1998 ല്‍ തയ്യാറാക്കിയദേശീയപാതയുടെരൂപരേഖയനുസരിച്ച്ആറുവരിപ്പാതയുടെ നിര്‍മാണം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍തുനിഞ്ഞതോടെയാണ് പ്രതിസന്ധിക്ക് തുടക്കമായത്. രൂപരേഖതയ്യാറാക്കിയതിനു ശേഷം നാട്ടില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍കണക്കിലെടുക്കാതേയും, ഇതിനെല്ലാംതുരങ്കംവെക്കുന്ന രീതിയില്‍ദേശീയപാത നിര്‍മ്മാണം മുന്നോട്ടു പോവുകയും, ഇതിനെതിരെജനങ്ങള്‍ പരാതി നല്‍കുകയുംചെയ്തതോടെ പി.കെ.ബിജു.എം.പി വിഷയത്തില്‍ ഇടപെടുകയായിരുന്നു. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെകാരയങ്കാട്, പന്തലാംപാടം നീലിപ്പാറഎന്നീകുടിവെളള പദ്ധതികള്‍ പൂര്‍ണ്ണമായുംമാറ്റിസ്ഥാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
പ്രസ്തുതകുടിവെളള പദ്ധതികള്‍ മാറ്റിസ്ഥാപിക്കുന്നതിനാവശ്യമായിവരുന്ന തുക നഷ്ടപരിഹാരമെന്ന നിലക്ക് ഗ്രാമപഞ്ചായത്തിന് നല്‍കുമെന്ന്‌കേന്ദ്രസഹമന്ത്രി എം പിക്ക്ഉറപ്പ് നല്‍കിയിട്ടുണ്ട്. പന്തലാംപാടം മേരിമാത എയ്ഡഡ് ഹയര്‍സെക്കണ്ടറിസ്‌കൂളിന് മുന്‍വശത്തെ ബസ്‌സ്റ്റോപ്പിന് കുറുകെയായിഅടിപാതയോ, ഫുട്ട്ഓവര്‍ ബ്രിഡ്‌ജോ നിര്‍മ്മിച്ച് നല്‍കും.

മണ്ണുത്തി-വടക്കഞ്ചേരിറീച്ചിലെആവശ്യമായസ്ഥലങ്ങളില്‍സര്‍വ്വീസ്‌റോഡുകളും, സിഗ്നല്‍ലൈറ്റുകളും നിര്‍മ്മിച്ചു നല്‍കുമെന്നുംകേന്ദ്ര സഹമന്ത്രി പി കെ ബിജു എം പിക്ക്ഉറപ്പ് നല്‍കി.വടക്കഞ്ചേരിറോയല്‍ജംഗ്ഷനില്‍ ജനങ്ങളുടെആവശ്യമനുസരിച്ച്‌സൗകര്യങ്ങള്‍ഏര്‍പ്പെടുത്തുമെന്നുംഅറിയിച്ചിട്ടുണ്ട്.
കുതിരാന്‍-മണ്ണുത്തി നിര്‍മ്മാണത്തിനിടയില്‍പ്രകൃതിദത്ത അരുവികളും, വെളളംഉള്‍ക്കൊളളുന്ന പ്രദേശങ്ങളുംസംരക്ഷിക്കണമെന്നും എം പി നിവേദനത്തില്‍ആവശ്യപ്പെട്ടിട്ടുണ്ട്.