അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ പൊളിച്ചുമാറ്റന്‍ നടപടി

Posted on: December 8, 2016 9:28 pm | Last updated: December 8, 2016 at 9:35 pm

പട്ടാമ്പി: യാതൊരു സുരക്ഷയും സൗകര്യങ്ങളുമില്ലാതെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ പട്ടാമ്പി നഗരസഭതീരുമാനിച്ചു.

പട്ടാമ്പി മേഖലയില്‍ നിന്നും പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളെ യാചകവൃത്തിക്ക് കൊണ്ടു പോവുന്നതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഡിസമ്പര്‍ ഒന്നു മുതല്‍ പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലും യാചകനിരോധനം ഏര്‍പ്പെടുത്തിയിരുന്നു.ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബ ന്ധപ്പെട്ട വകുപ്പുക ളു ടെ നേതൃത്വത്തില്‍ റെയില്‍വേ ചെറിയ കമാനത്തോട് ചേര്‍ന്നും, കോഴിക്കുന്ന് ഭാഗത്ത് നിന്നും, നിള ഹോസ്പിറ്റല്‍ സൈതാലി കോളനി എന്നിവിടങ്ങളില്‍ പരിശോധന ന െത്തിയാണ് പൊളിക്കാന്‍ ഉത്തരവ് ഇട്ടത്. രണ്ട് ഭാഗത്ത് നിന്നുമായി 20 ഓളം അനധികൃത ക്വോര്‍ട്ടേഴ്‌സുകളാണ് പൊളിക്കുക. ഒരു കെട്ടിടത്തില്‍ തന്നെ പത്തും, ഇരുപതും മുറികളിലായാണ് ആളുകളെ താമസിപ്പിച്ചിരിക്കുന്നത്.
നഗരസഭയുടെ ലൈസന്‍സൊ, കെട്ടിട നമ്പറോ, വൈദ്യുതമീറ്ററൊ, വെള്ളത്തിന്റെ മീറ്ററൊ, ശുചി മുറികളൊതു ട ങ്ങിയവയില്‍ യാതൊരു വിധ ചട്ടങ്ങളും പാലിക്കാതെയാണ് കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒറ്റ കെട്ടിട നമ്പറില്‍ പത്തോളം ക്വോര്‍ട്ടേഴ്‌സുകളും, ഒരു വൈദ്യുതി കണക്ഷന്‍ ഉപയോഗിച്ച് നിരവധി കണക്ഷനുകളും എടുത്തിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ 20 ക്വോര്‍ട്ടേഴ്‌സുകള്‍ക്ക് ആകെ ഉള്ളത് രണ്ടും മൂന്നും ശുചി മുറികളാണ്.പൊതുകിണര്‍ ദുരുപയോഗം ചെയ്താണ് പല കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത്. ചില ക്വോര്‍ട്ടേഴ്‌സുകളില്‍ വേണ്ടത്ര വായുവും, വെളിച്ചവും കിട്ടാത്ത വിധം അടുപ്പിച്ച് കെട്ടി ജയിലിനു സമാന്തരമായാണ് പ്രവര്‍ത്തിച്ചിരുന്നത്.

നഗരസഭ ചെയര്‍മാന്‍ കെ പി വാപ്പുട്ടി, സി സംഗീത, സി എ റാസി, കെ പി ബഷീര്‍, ടി പി ഷാജി, ഷീജ, കെ വി എ ജബ്ബാര്‍, തഹസില്‍ദാര്‍ പ്രസന്നകുമാര്‍, പോലീസ് എ എസ് ഐ ഗോപാലന്‍, കെ എസ ഇ ബി ഉദ്യോഗ സാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ ,നഗരസഭ എ ഇ ഫിലിപ്പോസ് പണിക്കര്‍ ,കെഎസ് ഇ ബി എ സി സുരേഷ് കുമാര്‍ എന്നിവര്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സുകള്‍ സന്ദര്‍ശിക്കുന്ന സംഘത്തിലുണ്ടായിരുന്നു.ഇപ്പോള്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് ഒഴിഞ്ഞ് പോവാന്‍ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.